Connect with us

Crime

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നാലര വര്‍ഷം സര്‍ക്കാര്‍ അടയിരുന്നുഒരു കാര്‍ഡ് പോലും മേശയ്‌ക്കുള്ളില്‍ പൂട്ടിവയ്‌ക്കരുത്. അപ്പോള്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം വരൂ.

Published

on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നാലര വര്‍ഷം സര്‍ക്കാര്‍ അടയിരുന്നെന്ന രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി.പത്മനാഭന്‍. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് പറയുന്നു, എന്നാല്‍ അങ്ങനയെല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ധീരയായ പെൺകുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി.പത്മനാഭൻ വിമര്‍ശിച്ചു.

എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മീഷൻ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചു. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഊഹാപോഹങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതൊരു പരമ്പര ആണ്. ഇപ്പോൾ പുറത്തുവന്ന കടലാസ് കഷ്ണങ്ങളിൽ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു.എല്ലാ കാര്‍ഡും മേശപ്പുറത്ത് ഇടണം. ഒരു കാര്‍ഡ് പോലും മേശയ്‌ക്കുള്ളില്‍ പൂട്ടിവയ്‌ക്കരുത്. അപ്പോള്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം വരൂ. പല തിമിംഗലങ്ങളുടെയും പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഞാൻ ഏറെ ദുഃഖിതനാണ്. സര്‍ക്കാരിന്റെ വിഷമത്തിലോ നടന്മാരുടെ ദുഃഖത്തിലോ താന്‍ ആനന്ദിക്കുന്നില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നവരുടെ ദുരിതത്തിലും ഞാന്‍ ദുഃഖിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക മന്ത്രി സജി ചെറിയാനെയും പത്മനാഭൻ വിമര്‍ശിച്ചു.സാംസ്‌കാരിക മന്ത്രിയുടേത് നിഷ്കളങ്കമായ സത്യപ്രസ്താവനയെന്നായിരുന്നു പരിഹാസം. ഹേമ റിപ്പോർട്ട്‌ പഠിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading