Crime
പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റാൻ നീക്കം,പാർട്ടിക്കുള്ളിൽ ശശിക്കെതിരെ ശക്തമായ വികാരം

“തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റാൻ നീക്കം, പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. പാർട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പേ ഈ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്
പി.വി. അൻവർ എം.എൽ.എയുടെ ആരോപണം പാർട്ടിയേയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ പി. ശശിക്കെതിരെ ശക്തമായവികാരമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായിരിക്കും.
എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്. തുടർന്ന് മുഖം രക്ഷിക്കാൻ സർക്കാർ പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനത്തിനും നീക്കം നടത്തുകയയാണ
“