KERALA
പിണറായി വിജയനുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച

ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. മുഖ്യമന്ത്രിക്കും ഗവർണർക്കും താമസിക്കാനുള്ള കൊച്ചിൻ ഹൗസ് കെട്ടിടത്തിലേക്ക് തൊട്ടപ്പുറത്തെ കെട്ടിടത്തിൽ താമസിക്കുകയായിരുന്ന ജയരാജൻ അവിടേക്ക് കാലത്ത് എത്തുകയായിരുന്നു. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാർട്ടി നേതാക്കളുമായി അകൽച്ചയിലാണു ജയരാജൻ. അതിനിടെയാണു കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് മുഖ്യമന്ത്രിയും ഇ.പി.ജയരാജനും ഇന്നലെ ഡൽഹിയിലെത്തിയത്. ‘‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വഴിക്ക് പോകുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് മുഖ്യമന്ത്രിയും ഇ.പി.ജയരാജനും ഇന്നലെ ഡൽഹിയിലെത്തിയത്. ‘‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വഴിക്ക് പോകുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.