KERALA
എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിനു നൽകാതെ മോർച്ചറിയിൽ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി.

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. കളമശ്ശേരി മെഡിക്കല്‍ കോളെജിനാണ് കോടതിയുടെ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൃതദേഹം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളെജ് പ്രിന്‍സിപ്പൽ തീരുമാനമെടുത്ത ഹിയറിംഗിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കണം. വീണ്ടും ഹിയറിംഗ് നടത്താൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്നതും സർക്കാർ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റീസ് വി.ജി.അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.”