Connect with us

NATIONAL

മണിക്കൂറില്‍ 250 കി.മീ. വേഗത്തില്‍ പറക്കുന്ന  ട്രെയിനുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയത്തിൻ്റെ അനുമതി

Published

on

ന്യൂഡല്‍ഹി: മണിക്കൂറില്‍ 250 കി.മീ. വേഗത്തില്‍ പറക്കുന്ന രണ്ടു ട്രെയിനുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയം അനുമതി ‘ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയോടാണ്  നിര്‍ദേശം നൽകിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം തുടങ്ങാനാണ് നിര്‍ദേശം. മുഴുവന്‍ സ്റ്റീല്‍ കോച്ചുകളാണ്. 250 കി.മീറ്ററാണ് പരമാവധി വേഗമെങ്കിലും സാധാരണ 220 കി.മീറ്ററിലാകും ഒാടിക്കുക. വന്ദേ ഭാരതിന്റെ മാതൃകയിലുള്ള ട്രെയിനില്‍ എട്ടു കോച്ചുണ്ടാകും

അതിനിടെ ഭാരതത്തിന്റെ അഭിമാനമായ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ വാങ്ങാന്‍ വിദേശ രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ചിലി, കാനഡ, മലേഷ്യ തുടങ്ങിയവയ്‌ക്കാണ് ഇവ വാങ്ങാന്‍ ആഗ്രഹം.മെച്ചപ്പെട്ട ഗുണനിലവാരം, കുറഞ്ഞ ചെലവ്, കൂടിയ വേഗം എന്നിവയാണ് അവരെ ആകര്‍ഷിച്ച ഘടകങ്ങള്‍. ഇതേ ഗുണനിലവാരവും വേഗവുമുള്ള ട്രെയിനുകള്‍ മറ്റു രാജ്യങ്ങളില്‍ നിര്‍മിക്കുമ്പോള്‍ വില 160 മുതല്‍ 180 കോടി രൂപ വരെയാകും. എന്നാല്‍ ഭാരതത്തില്‍ ഇവയുടെ വില 120 മുതല്‍ 130 കോടി രൂപ വരെ മാത്രമാണ്. പൂജ്യത്തില്‍ നിന്ന് 100 കി.മീറ്ററിലെത്താന്‍ വന്ദേ ഭാരതിന് 52 സെക്കന്‍ഡ് മതി. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ക്കു പോലും 54 സെക്കന്‍ഡ് വേണമെന്ന് റെയില്‍വെ അധികൃതരെ ഉദ്ധരിച്ച്, ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാളങ്ങളില്‍ ഉരയുന്നതു മൂലമുള്ള ഘര്‍ഷണം കൊണ്ടുണ്ടാകുന്ന ശബ്ദം രൂപകല്‍പനയുടെ പ്രത്യേകത കാരണം വന്ദേ ഭാരതില്‍ കുറവാണ്. ഇവ ഓടാന്‍ കുറഞ്ഞ ഊര്‍ജ്ജം മതി.

പത്തു വര്‍ഷം കൊണ്ട്, 31,000 കി.മീ. പാളങ്ങളാണ് പുതുതായിയിട്ടത്. 40,000 കി.മീ. പാളങ്ങള്‍ കൂടിയിടാനാണ് പദ്ധതിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 40,000 കി.മീ. പാ
ളങ്ങളില്‍ കവച് എന്ന സുരക്ഷാ സംവിധാനമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് റെയില്‍വെ. പതിനായിരം ട്രെയിനുകളില്‍ ഇവ ഘടിപ്പിക്കും.

Continue Reading