Education
പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി10ന് വൈകീട്ടാണ് ഇത്തവണ പൂജവയ്പ്

തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് 11 ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉടൻ ഉത്തരവിറക്കും.
സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുക. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.