Connect with us

Crime

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്.

Published

on

കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് കേസ്”കേസിൽ നടി സ്വാസികയാണ് ഒന്നാം പ്രതി. ബീന ആന്റണി രണ്ടാം പ്രതിയും മനോജ് മൂന്നാം പ്രതിയുമാണ്.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ബീന ആന്റണിയും ഭർത്താവ് മനോജും. ഇരുവർക്കും ഫീൽഡിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് നന്നായി അറിയുന്നവരാണ്. എന്നാൽ അവർ അത് മറച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്ന് ആലുവ സ്വദേശിയായ നടി ആരോപിക്കുന്നു. താൻ പണത്തിന് വേണ്ടി പ്രമുഖന്മാർക്കെതിരേ ആരോപണം ഉന്നയിക്കുകയും കരിവാരി തേക്കാൻ ശ്രമിക്കുകയുമാണെന്നാണ് ഇവർ പറയുന്നതെന്നും നടി ആരോപിക്കുന്നു.

Continue Reading