Crime
സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നിൽ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ പോലീസ് കമ്മിഷണർ ഓഫീസിലെത്തിയ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചത്. സിദ്ദിഖിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ, പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്.