Connect with us

Crime

ജില്ലാ പഞ്ചായത്ത് അംഗത്വവും ദിവ്യ ഒഴിയണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടാൻ കോൺഗ്രസ്

Published

on

കണ്ണൂർ : ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വവും ദിവ്യ ഒഴിയണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. ദിവ്യയുടെ രാജിക്കുശേഷമുള്ള ആദ്യ ഭരണസമിതി യോഗം ഇന്നാണ്. അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് കെ.നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം പുറത്താക്കിയിരുന്നു.

ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു നടപടി. ദിവ്യ ഒളിവിലാണ്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ തലശേരി  പ്രിൻസിപ്പൽ‌ സെഷൻസ് കോടതി നാളെ വിധി പറയും. ജാമ്യഹർജിയിൽ വിധി വരുന്നതുവരെ ദിവ്യ ഒളിവിൽ തുടരാനാണു സാധ്യത. വിധി കാത്തിരിക്കാൻ നിർദേശമുള്ളതിനാലാണ് ഇത്ര ദിവസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത്.

Continue Reading