NATIONAL
രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. സെക്കുലര്‍ സിവില്‍ കോഡാണിതെന്നും മോദി

നര്‍മദ: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകത ദിവസ് ആഘോഷചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. സെക്കുലര്‍ സിവില്‍ കോഡാണിതെന്നും അദ്ദേഹം പറഞ്ഞു. ഏകതാ ദിനത്തിൽ സർദാർ പട്ടേൽ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പരാമർശം.
സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തിൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചനയും നടത്തി.