Connect with us

NATIONAL

ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു.

Published

on

ബെംഗളൂരു: ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം.

ബംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ശവസംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയില്‍ ബെംഗളുരു ബയ്യപ്പനഹള്ളി ടെര്‍മിനലിനടുത്തുള്ള കല്‍പ്പള്ളി ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വ്യവസായ രംഗത്തെ നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.

ഒരു കാലത്ത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. ഇന്ന് മെഡിക്കല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണ രംഗത്താണ് ബിപിഎല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.”

Continue Reading