Connect with us

Crime

കൂടുതൽ ചോദ്യം ചെയ്യാൻ പിപി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു.

Published

on

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് പിപി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അംഗീകരിച്ചത്. വൈകിട്ട് അഞ്ച് മണി വരേയാണ് ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്.

രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് അഞ്ചുവരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. അടുത്ത തിങ്കളാഴ്ച മാത്രമേ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ കെ. പ്രവീണ്‍ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഒക്ടോബര്‍ 17-ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം രാജിവെച്ച് അന്ന് ഒളിവില്‍പ്പോയ ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച രാവിലെ തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്

Continue Reading