Connect with us

KERALA

പാർട്ടി കണക്കുകൂട്ടിയ വിജയം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

Published

on

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി കണക്കുകൂട്ടിയ വിജയം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടിയിൽ അസംതൃപ്തർ ആരുമില്ല. തനിക്കെതിരേ ആരും ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും കെ.സുരേന്ദ്രൻ. ശോഭാ സുരേന്ദ്രന് അതൃപ്തിയുണ്ടെന്നത് മാധ്യമ പ്രചാരണമാണെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

“ജയ്ശ്രീറാം വിളിച്ചതിനോ ഫ്ളക്സ് ഉയർത്തിയതിനൊ കേസെടുക്കാൻ യാതൊരു ന്യായവുമില്ല. ഇവിടെ ദേശീയ പതാക തല താഴ്ത്തി ഉയർത്തിയതിനാണ് കേസെടുക്കേണ്ടത്. അതിന് കേസെടുക്കാതെ ജയ്ശ്രീറാം ഉയർത്തിയതിന് കേസെടുക്കുന്നത് തികഞ്ഞ വർഗീയ പ്രീണനമാണ്”. ദേശീയ പതാകയെ അപമാനിക്കുന്നത് ദേശവിരുദ്ധ പ്രവർത്തിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തങ്ങൾ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ ആർക്കും അസംതൃപ്തിയില്ലെന്നും ശോഭ സുരേന്ദ്രൻ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും അവരുടെ പേരിൽ ഒരു കത്തുവന്നു എന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Continue Reading