KERALA
പെയ്മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക. കൊല്ലത്ത് പോസ്റ്റർ വിവാദം

കൊല്ലം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ കോൺഗ്രസ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കെതിരെ കൊല്ലത്ത് പോസ്റ്ററുകൾ.
“പെയ്മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക”, “ബിജെപി ഏജന്റായ ബിന്ദു കൃഷ്ണ കോൺഗ്രസ് പ്രവർത്തകരുടെ ശത്രു” എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. സേവ് കോൺഗ്രസ്സ് കൊല്ലം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകരാണ് ഈ പോസ്റ്ററുകൾ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഘടക കക്ഷിയായ ആർഎസ്പിയുടെ ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പതിച്ചത്.
കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ നേതൃത്വമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.