Connect with us

KERALA

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഒരാള്‍ക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളത്. കൂട്ടുത്തരവാദിത്തം ഇക്കാര്യത്തില്‍ ഇല്ലേ എന്നാണ് ഉണ്ണിത്താന്‍ ചോദിക്കുന്നത്.

കുറ്റക്കാരായ ഒപ്പമുള്ളവരെ ഉള്ളവരെ ഇത്തരത്തില്‍ രക്ഷപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ അതേ പടി തുടരുകയേ ഉള്ളു എന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുറവിളികള്‍ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. നേതൃ നിരയില്‍ കാര്യമായ മാറ്റം വേണമെന്നാണ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്നത്

Continue Reading