KERALA
കർഷക സമരത്തിൽ ജീവത്യാഗം ചെയ്ത കർഷർക്ക് കിസാൻ സംഘർഷ് കോഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ശ്രദ്ധാഞ്ജലി അർപ്പിക്കും

കണ്ണൂർ::ഡൽഹി കർഷക സമരത്തിൽ ജീവത്യാഗം ചെയ്ത കർഷർക്ക് കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം നാലരക്ക് കേളകം ടൗണിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുമെന്ന് കിസാന്‍കോഡിനേഷന്‍ കമ്മറ്റി വൈസ് ചെയര്‍മ്മാന്‍ തോമസ് കളപ്പുര,ഫെയര്‍ട്രേഡ് അലയന്‍സ് കേരള ട്രഷറര്‍ വി ടി ജോയി ഫെയര്‍ട്രേഡ് അലയന്‍സ് മുന്‍ ജില്ലാ സെക്രട്ടറി ജോസ് ജോസഫ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.സമരഭൂമിയിൽ ജീവൻ അർപ്പിച്ച കർഷകർക്ക് തിരികൾ തെളിച്ച്
ശ്രദ്ധാജ്ഞലിയർപ്പിക്കും.
പരിപാടി കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ പി. ടി .ജോണ്‍ ഉദ്ഘാടനം ചെയ്യും.സമാജ് വാദി ജന പരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി അഡ്വ വിനോദ് പയ്യട മുഖ്യ പ്രഭാഷണം നടത്തും.
കൊടും തണുപ്പും മലിനീകരണവും കോവിഡ് സാഹചര്യങ്ങളും അഭിമുഖീകരിച്ച് ഇൻഡ്യൻ കർഷകർ നിലനിൽപ്പിനായി ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന സമരത്തിൽ നാളിതുവരെ 29 പേരുടെ ജീവൻ പൊലിഞ്ഞു. ജീവത്യാഗം ചെയ്ത കർഷകർക്ക് ഫെയർ ട്രേഡ് അലയൻസ് കേരള ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
അഖിലേന്ത്യാ കിസാൻ സംഘർഷ് കോ-ഓർഡി നേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തത സമരത്തിൻ്റെ ഭാഗമായാണ് ഫെയർ ട്രേഡ് അലയൻസ് കേരളയുടേയും സംയുക്താഭിമുഖ്യത്തിൽ കേളകത്ത് വെച്ച് സംഘടിപ്പിക്കുന്ന ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.