Connect with us

Crime

ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്ന് പിപി  ദിവ‍്യ

Published

on

കണ്ണൂർ :പാർട്ടി നടപടിയിൽ അതൃപ്തിയറിയിച്ച് പി.പി. ദിവ‍്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നായിരുന്നു ദിവ‍്യയുടെ പ്രതികരണം. തന്‍റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നുള്ള പരാതിയും ദിവ‍്യക്കുണ്ട്. ദിവ‍്യയെ ഫോണിൽ വിളിച്ച നേതാക്കളോട് അതൃപ്തിയറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തെ തുടർന്ന് ആത്മഹത‍്യപ്രരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന സമയത്തായിരുന്നു ദിവ‍്യക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.

കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ‍്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കായിരുന്നു തരംതാഴ്ത്തിയത്. സിപിഎം സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു ദിവ‍്യയെ തരംതാഴ്ത്താനുള്ള നടപടിക്ക് അംഗീകാരം നൽകിയത്. അതേസമയം ജയിൽമോചിതയായ ദിവ‍്യ നവീൻ ബാബുവിന്‍റെ മരണത്തിൽ തനിക്ക് ദു: ഖമുണ്ടെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നും കഴിഞ്ഞ ദിവസം മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു.

Continue Reading