Entertainment
കേളകത്ത് നാടക സംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് നടികൾ മരിച്ചു.

കണ്ണൂര്‍: കേളകത്ത് നാടക സംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 12 പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍ വെച്ച് നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകള്‍.
വ്യാഴാഴ്ച രാത്രി കേളകം ഭാഗത്ത് നാടകം കഴിഞ്ഞ ശേഷം ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം . ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പന്‍ (43) സുരേഷ് (60), വിജയകുമാര്‍ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.