Connect with us

KERALA

ജയരാജൻ ഇന്ന്  സംസ്ഥാന സെക്രട്ടറിയേറ്റിന് വിശദീകരണം നൽകും. എൽ ഡി എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം ആദ്യമായിട്ടാണ് ഇ പിസംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത്

Published

on

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് വിശദീകരണം നൽകും. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ ജയരാജൻ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ചതി നടന്നോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ നിങ്ങളെ കാണേണ്ടപ്പോൾ കണ്ടോളാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.’

എൽ ഡി എഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം ആദ്യമായിട്ടാണ് ഇ പി ജയരാജൻ
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തുന്നത്. തന്റെ ആത്മകഥയെന്ന് പറഞ്ഞ് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ഇന്നലെ ജയരാജൻ പ്രതികരിച്ചിരുന്നു.സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുള്ള ഇപിയുടെ വാക്കുകൾ സി പി എം മുഖവിലക്കെടുത്തിട്ടില്ലെന്നാണ് വിവരം. ആത്മകഥ പൂർത്തിയാക്കി പാർട്ടിയുടെ സമ്മതത്തോടെ പുറത്തിറക്കുമെന്ന ഇ പിയുടെ വാദത്തിൽ കഴമ്പില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.താൻ ‘എഴുതാത്ത കാര്യങ്ങൾ’ വെളിപ്പെടുത്തിയതിന്റെ പേരിൽ ഡി സി ബുക്‌സിനെതിരെ ഡി ജി പിക്ക് പരാതി നൽകിയെങ്കിലും ആത്മകഥ പ്രസിദ്ധീകരിക്കാൻ അവരെ തന്നെ ഏൽപ്പിക്കുമോയെന്ന കാര്യത്തിൽ ഇ പി വ്യക്തമായ മറുപടി നൽകിയിട്ടില്ല.അതേസമയം ആത്മകഥയിൽ വാചക ശുദ്ധി വരുത്താൻ ഇ പി ഏൽപ്പിച്ച ദേശാഭിമാനി പത്രത്തിന്റെ കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിനോടും സി പി എം വിശദീകരണം തേടിയേക്കും.



Continue Reading