Connect with us

KERALA

മാർഗനിർദേശങ്ങൾ പാലിച്ച് പൂരം നടത്തുന്നത് പ്രായോഗികമല്ലെന്ന് തിരുവമ്പാടി ദേവസ്വം

Published

on

തൃശൂർ: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്തുന്നത് പ്രായോഗികമല്ലെന്ന് തിരുവമ്പാടി ദേവസ്വം. നിയന്ത്രണങ്ങൾ പാലിച്ചാൽ തൃശൂർ പൂരം ഏതെങ്കിലും പാടത്ത് നടത്തേണ്ടി വരും. മഠത്തിൽ വരവും തെക്കോട്ടിറക്കവും മുടങ്ങുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ.

ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകൾ പറയുന്നതു മാത്രം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ഗിരീഷ് കുമാർ ആരോപിക്കുന്നു. കേസിൽ ദേവസ്വം കക്ഷി ചേരുമെന്നും അദ്ദേഹം അറിയിച്ചു.

എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ആനകളിൽനിന്ന് എട്ടു മീറ്റർ അകലെ മാത്രമേ ആളുകൾ നിർത്താവൂ എന്നുമുണ്ട്. എന്നാൽ, മഠത്തിൽവരവ് നടത്തുന്നിടത്ത് റോഡിന് ആകെ ആറ് മീറ്റർ മാത്രമാണ് വീതിയുള്ളതെന്നും ഗിരീഷ് കുമാർ പറയുന്നു.

ആന എഴുന്നള്ളിപ്പിനുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒരുമിച്ചു നിൽക്കണമെന്നും, അതിനായി ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading