Connect with us

Crime

പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി  പി ശശി. വക്കീൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്.

Published

on

കണ്ണൂർ: പി വി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്. തലശേരി, കണ്ണൂർ കോടതികളിലാണ് കേസ് നൽകിയിരിക്കുന്നത്

ഒക്ടോബർ മൂന്നിനാണ് അൻവറിനെതിരെ പി ശശി വക്കീൽ നോട്ടീസ് അയച്ചത്. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതു സമ്മേളനങ്ങളിലും വാർത്താ സമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സി പി എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതികളിലും ഖേദം പ്രകടിപ്പിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ നോട്ടീസിന് അൻവർ മറുപടി നൽകാൻ തയ്യാറായില്ല. തുടർന്നാണ് കേസുമായി മുന്നോട്ടുപോകാൻ ശശി തീരുമാനിച്ചത്.അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ശശിക്കെതിരെ ഉന്നയിച്ചത്. സ്വർണക്കൊള്ളയിൽ പി ശശിക്ക് പങ്കുണ്ടെന്നതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് പാർട്ടിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.’സ്വർണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുണ്ട്. പ്രാദേശിക നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചാൽ തടയുകയും താൻ പറഞ്ഞോളാമെന്ന് പറഞ്ഞ് അവരെ തിരികെ അയക്കുകയും ചെയ്യുന്നു, സാമ്പത്തിക തർക്കങ്ങളിൽ ഇടനില നിന്ന് ലക്ഷങ്ങൾ തട്ടുന്നു. ചില കേസുകൾ ഒത്തുതീർപ്പുണ്ടാക്കി കമ്മീഷൻ വാങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ നമ്പർ വാങ്ങുകയും സ്ത്രീകളെ വിളിച്ച് ശൃംഗാര ഭാവത്തിൽ ഇടപെടുകയും ചെയ്യുന്നു’ – തുടങ്ങി നിരവധി ആരോപണങ്ങളാണ് പി ശശിക്കെതിരെ അൻവർ ഉന്നയിച്ചിരുന്നത്.പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി തുടർന്നാൽ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വെെകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടിവരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോദ്ധ്യത്തോടെയാണ് പാർട്ടിയെ ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതെന്നും അൻവർ പരാതിയിൽ പറഞ്ഞിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പൊലീസ് റിപ്പോർട്ട് പൂഴ്ത്തിവച്ച എഡിജിപിയെ പൊളിറ്റിക്കൽ സെക്രട്ടറി സംരക്ഷിക്കുകയാണോയെന്ന് പരിശോധിക്കണം,സോളാർ കേസ് അട്ടിമറിക്കാൻ പി ശശി ഇടപെട്ടോയെന്ന് പരിശോധിക്കണം എന്നും ശശി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading