Connect with us

KERALA

സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ്, കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് കെ സുരേന്ദ്രൻ

Published

on

പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഇക്കാര്യം താൻ ഉറപ്പിച്ച് തന്നെയാണ് പറയുന്നത്. സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ് എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ല അതെന്നും സുരേന്ദ്രൻ പറഞ്ഞു.

അതിന്റെ കണക്കുകള്‍ അന്നു പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാര്‍ട്ടി പാലിക്കേണ്ട മര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും എല്ലാ ആശംസയും നേരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Continue Reading