Connect with us

KERALA

പാലക്കാട്ടെ വ്യാജവോട്ട് ക്രമക്കേടിൽ നടപടി.

Published

on

പാലക്കാട്: പാലക്കാട്ടെ വ്യാജവോട്ട് ക്രമക്കേടിൽ നടപടി. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ASD പട്ടിക തയ്യാറാക്കി.
ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും. ASD പട്ടികയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. സത്യവാങ്മൂലം നൽകണമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നൽകിയാൽ ക്രിമിനൽ നടപടികൾ അടക്കം സ്വീകരിക്കും.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് നടപടി ‘ പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന സംശയവും ഉയർന്നിരുന്നു.

Continue Reading