NATIONAL
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു

മുംബൈ : മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിൽ. എൻഡിഎ 177 സീറ്റുകളിലും ഇന്ത്യാ സഖ്യം 102 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ലീഡ് നില പുറത്തു വന്നുതുടങ്ങുമ്പോൾ എൻഡിഎ 35 സീറ്റുകളിലും ഇന്ത്യാ സഖ്യം 30 സീറ്റുകളിലുമാണ് മുന്നിൽ.
മഹാരാഷ്ട്രയിൽ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. 288 സീറ്റുകളാണ് സംസ്ഥാനത്ത്. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടെയും നിലനിൽപ്പ്. ഉപതിരഞ്ഞെടുപ്പു നടന്ന നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലെ വോട്ടും ഇതോടൊപ്പം എണ്ണും.