KERALA
രണ്ടാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ 678 വോട്ടിന് മുന്നിൽ

തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വൻ ലീഡ്.46342 വോട്ടിന് മുന്നിലാണ്. പാലക്കാട് രണ്ടാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ 678 വോട്ടിന് മുന്നിൽ നിൽക്കുന്നു ബി.ജെ.പി ശക്തി കേത്രത്തിലാണ് യു.ഡി എഫ് മുന്നേറിയത് .ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്.
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പ്രതീക്ഷ.
ചേലക്കരയിൽ ആദ്യ ട്രെൻഡ് എൽഡിഎഫിന് അനുകൂലം. പ്രദീപ് 2537 വോട്ടിന് മുന്നിൽ