KERALA
ത്രില്ലടിപ്പിച്ച് ലീഡ് നില ഉയർത്തി രാഹുൽ. ഭരിപക്ഷം 10988 വോട്ടായി

തിരുവനന്തപുരം : വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കവേ പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില ഉയർത്തി രാഹുൽ. ഭരിപക്ഷം 10988 വോട്ടായി മാറി.ചേലക്കര ചെങ്കോട്ടയാക്കി എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ബഹുദൂരം മുന്നിലാണ്. 10955 വോട്ടിന് രമ്യ ഹരിദാസിനെ പ്രദീപ് പിറകിലാക്കി, വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു ‘313426 വോട്ടിന് പ്രിയങ്ക മുന്നിട്ട് നിൽക്കുകയാണ്.