Connect with us

Crime

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. ഭീഷണി സന്ദേശത്തിന് തൊട്ടു പിന്നാലെയാണ് സ്ഫോടനം

Published

on

ന്യൂഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. ഇന്ന് കാലത്താണ്   സംഭവം. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. പരിശോധനയിൽ സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.

കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഈ രണ്ട് ഇടങ്ങളില്‍ നിന്ന് ഈ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പോലിസിന് ലഭിച്ചിരുന്നു.

പ്രശാന്ത് വിഹാറില്‍ ബോംബ് സ്‌ഫോടനമുണ്ടാവുമെന്ന ഭീഷണി സന്ദേശം രാവിലെ 11.48ന് ഫയർഫോഴ്സിന് ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഉടന്‍ തന്നെ നാല് അഗ്നിരക്ഷാസേന വാഹനവുമായി സ്ഥലത്തേക്ക് എത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.




Continue Reading