Connect with us

Entertainment

ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി പരിഗണന:വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി

Published

on

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാൽ നാളെ ഹാജരാക്കാമെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനെ തുടർന്ന് കോടതി അതിന് അനുമതി നൽകി ‘

നടന്‍ ദിലീപ് ഇന്നലെയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുന്‍പാണ് ദിലീപ് ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. ഹരിവരാസനം പാടി തീരുന്നത് വരെ ദിലീപ് എങ്ങനെ അവിടെ തങ്ങിയെന്നും കോടതി ആരാഞ്ഞു. സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ അറിയിച്ചു.

Continue Reading