Connect with us

KERALA

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സഹായം വൈകാന്‍ കാരണം കേരള സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം

Published

on


ന്യൂ ഡല്‍ഹി : വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സഹായം വൈകാന്‍ കാരണം കേരള സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് എംപി പ്രിയങ്കാ ഗാന്ധി സമര്‍പ്പിച്ച നിവേദനത്തിന് നല്‍കിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ദുരന്തബാധിതര്‍ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ഏറെ വൈകി നവംബര്‍ 13നാണ് കേരളം കൈമാറിയതെന്നാണ് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ചപ്പോള്‍ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പുനല്‍കിയതാണെന്നും വീടുകളും, സ്‌കൂളുകളും റോഡുകളുമെല്ലാം നിര്‍മിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അറിയിച്ചതാണ്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വന്‍വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം പുനര്‍നിര്‍മാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും അമിത്ഷാ വ്യക്തമാക്കി. വയനാടിന് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു.

കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി പരിശോധന നടത്തുന്നുണ്ട്. സമിതിയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും അമിത്ഷാ പറഞ്ഞു.

Continue Reading