Connect with us

KERALA

വിവാദ പത്രപരസ്യത്തിൽ വിശദീകരണം നൽകി എൽഡിഎഫ് .സന്ദീപ് വാരിയരെ കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ

Published

on


പാലക്കാട് : ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം വന്ന വിവാദ പത്രപരസ്യത്തിൽ വിശദീകരണം നൽകി എൽഡിഎഫ് .  ആർഡിഒയ്ക്കാണ്
ചീഫ് ഇലക്‌ഷൻ ഏജന്റ് വിശദീകരണം നൽകിയത്. പത്രത്തിൽ സന്ദീപ് വാരിയരെ കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ ആണെന്നാണു വിശദീകരണം. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല. സ്ഥാനാർഥി ഡോ.പി.സരിന് പരസ്യത്തിൽ പങ്കില്ലെന്നും വിശദീകരണത്തിൽ  വ്യക്തമാക്കി.

സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയതിനു പിന്നാലെയായിരുന്നു വിവാദ പരസ്യം തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ സുപ്രഭാതം സിറാജ്  പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സന്ദീപ് വാരിയരുടെ പഴയ നിലപാടുകൾ ഉയർത്തിക്കാട്ടിയുള്ള പത്രപരസ്യമാണ് എൽഡിഎഫ് നൽകിയത്. അഡ്വറ്റോറിയൽ ശൈലിയിലായിരുന്നു പരസ്യം. പിന്നീട് ഈ പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന വിവരം പുറത്തായി.

Continue Reading