Connect with us

HEALTH

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി കർണാടക

Published

on

ബെംഗളൂരു: ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി കർണാടക. രാത്രി 10 മുതൽ രാവിലെ ആറുമണിവരെയാണ് കർഫ്യൂ. ജനുവരി രണ്ടുവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

‘കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റ പശ്ചാത്തലത്തിൽ ഇന്നുമുതൽ ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ രാവിലെ ആറുമണിവരെ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.’- മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ നേരത്തേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Continue Reading