Connect with us

Crime

നവീൻ ബാബുവിന്റേത് കൊലപാതകമല്ല തൂങ്ങിമരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

Published

on

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ല. ആന്തരികാവയവങ്ങളിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ സർക്കാർ ഇന്നലെ കോടതിയിൽ നൽകിയ സത്യവാങ്മൂലം കുടുംബം തള്ളി. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയതിനുശേഷമാണ് ബന്ധുക്കളെ അറിയിക്കുന്നതെന്നും പരിയാരത്ത്  പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും കോഴിക്കോട് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കോടതിയിൽ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്, കൊലപാതകമാണോ എന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ഇന്നലെ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി, സാക്ഷിമൊഴി, സാഹചര്യ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ലെന്നാണ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്.

Continue Reading