Connect with us

KERALA

ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി ഉയർത്തി. ലൈഫ് പദ്ധതിയിൽ15000 വീടുകൾ കൂടി

Published

on

തിരുവനന്തപുരം: എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട നൂറു ദിന കർമപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് സർക്കാർ നൂറു ദിന കർമപരിപാടികൾ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബർ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തിൽ പതിനായിരം കോടിയുടെ വികസന പദ്ധതികൾ പൂർത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും.

കെ ഫോൺ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തും. ലൈഫ് പദ്ധതിയിൽ 15,000 വീടുകൾ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിർമാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്.

ഒന്നാം ഘട്ടത്തിൽ 162 പരിപാടികൾ പൂർത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കാർഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

Continue Reading