Crime
പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 100 കോടി

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരമായിട്ടാണ് ഇ.ഡി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
ആരൊക്കെയാണ് ഈ പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തിൽ നിന്ന് സിഎഎ വിരുദ്ധ സമരത്തിന് പണം ചെലവഴിച്ചുവെന്ന് സംശയിക്കുന്നതായും ഇ.ഡി. കോടതിയെ അറിയിച്ചു.യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഹാഥ്റസിലേക്ക് അയച്ചത് റൗഫ് ശരീഫാണെന്നും ഇ.ഡി പറയുന്നു. ഹാഥ്റസിൽ ഒരു കലാപത്തിനുള്ള ശ്രമം നടന്നു. വിശദാംശങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ചൂണ്ടിക്കാട്ടി.