കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ആക്രമി സംഘം പൈതോത്ത് റോഡിലുള്ള പി.സി. ഇബ്രാഹിമിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.