KERALA
ക്യാമ്പസുകളിലെ രാഷ്‌ട്രീയ കളി അവസാനിപ്പിച്ചാൽ മതി : വിദ്യാർത്ഥി രാഷ്‌ട്രീയം അവസാനിപ്പിക്കേണ്ടതില്ല

കൊച്ചി: വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കണം എന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. ക്യാമ്പസുകളിലെ രാഷ്‌ട്രീയ കളി അവസാനിപ്പിച്ചാൽ മതിയെന്നും വിദ്യാർത്ഥി രാഷ്‌ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മതത്തിന്റെ പേരിൽ കുറ്റകൃത്യങ്ങൾ നടന്ന പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു.
ക്യാമ്പസുകളിലെ ആക്രമണം തടയാനുള്ള നടപടി എടുക്കുന്നതിന് പകരം രാഷ്‌ട്രീയം തന്നെ നിരോധിക്കാം എന്ന നിലപാടിലേക്ക് പോകേണ്ടതില്ല. ക്യാമ്പസുകളിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്താം ജനാധിപത്യപരമായ രീതിയിൽ. കേസ് ഇനി ഹൈക്കോടതി ജനുവരി 23ന് പരിഗണിക്കും. അന്തിമ ഉത്തരവ് പിന്നീട് പ്രഖ്യാപിക്കും.