Connect with us

Crime

തിരുവനന്തപുരത്ത് ഗുരുമന്ദിരത്തിന് നേരെ ആക്രമണം.

Published

on

തിരുവനന്തപുരം: ബാലരാമപുരം താന്നിമൂട് മുക്കം പാലമൂട്ടിൽ ഗുരുമന്ദിരത്തിന് നേരെ ആക്രമണം. മന്ദിരത്തിന്റെ ചില്ലുകൾ അടിച്ചുപൊട്ടിച്ച നിലയിൽ. തിങ്കളാഴ്ച രാത്രി ഒരുമണിയ്യിയോടെയായിരുന്നു ആക്രമണം. മുക്കം പാലമൂട്ടിൽ എസ് എൻ ഡി പിയോഗം ശാഖയ്‌ക്ക് തൊട്ടുമുന്നിലുണ്ടായിരുന്ന ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്.

ഗുരുമന്ദിരത്തിന് മുന്നിലുണ്ടായിരുന്ന കാണിക്ക വഞ്ചിയും തകർത്ത നിലയിലാണ്. ഇതിനകത്തുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്. എത്ര രൂപയാണ് നഷ്ടമായതെന്ന് കണക്കാക്കി വരുന്നതേയുള്ളൂ. ഗുരുമന്ദിരത്തിന്റെ ചില്ലുകൾ തകർത്ത ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. ബാലരാമപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞദിവസം നടുക്കാട് ശാഖയിലെ ഗുരുമന്ദിരത്തിന് നേരെയും ആക്രമണം നടന്നിരുന്നു.

Continue Reading