KERALA
ഒടുവിൽ പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ക്യാംപ് ഓഫീസ് നൽകി സർക്കാർ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ക്യാംപ് ഓഫീസ് അനുവദിച്ച് സർക്കാർ. കാസർഗോട്ടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഓഫീസ് അനുവദിച്ചത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ക്യാംപ് അടുത്ത ആഴ്ച ഔദ്യോഗീകമായി കൈമാറും.
സിബിഐ സംഘം ജീവനക്കാരെയും വാഹനവും ആവശ്യപ്പെട്ടിരുന്നു. പോലീസിൽ നിന്നാണ് ജീവനക്കാരെ നൽകുന്നത് ഇത് പോലീസ് മേധാവിയുടെ പരിഗണനയിലാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തെ, അന്വേഷണം നടത്താൻ ക്യാംപ് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ സർക്കാർ പരിഗണിച്ചില്ല. പിന്നീട് വീണ്ടും അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഓഫീസ് അനുവദിച്ച് നൽകിയത്.