Connect with us

Crime

ഡിജിപിയുടെ സർക്കുലറിനെതിരെ കസ്‌റ്റംസ്. ജയിൽ വകുപ്പിനെതിരെ കോഫേപോസെ സമിതിയ്‌ക്ക് പരാതി നൽകി

Published

on

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലിൽ സന്ദർശിക്കുന്നവർക്കൊപ്പം കസ്‌റ്റംസ് അധികൃതരെ അനുവദിക്കില്ലെന്ന ജയിൽ ‌ഡിജിപി ഋഷിരാജ് സിംഗിന്റെ സർക്കുലറിനെതിരെ കസ്‌റ്റംസ്. ജയിൽ വകുപ്പിനെതിരെ കോഫേപോസെ സമിതിയ്‌ക്ക് കസ്‌റ്റംസ് പരാതി നൽകി. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനും കസ്‌റ്റംസ് ഒരുങ്ങുകയാണ്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജയിൽവകുപ്പ് ഈ നീക്കം നടത്തുന്നതെന്ന് പരാതിയിൽ കസ്‌റ്റംസ് അറിയിക്കും.

കോഫെപോസെ പ്രകാരമാണ് സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നത്. സാധാരണ ഇത്തരം തടവുകാരോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെയും അനുവദിക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം സന്ദർശകർക്കൊപ്പമെത്തിയ കസ്‌റ്റംസ് ഉദ്യോഗസ്ഥരെ ജയിൽ ഡിജിപിയുടെ സർക്കുലർ ചൂണ്ടിക്കാട്ടി ജയിൽ അധികൃതർ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. തുടർന്നാണ് സന്ദർശക വിഷയത്തിൽ ഇരു വകുപ്പുകളും തമ്മിൽ ഏ‌റ്റുമുട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്.

Continue Reading