KERALA
കേരളത്തില്‍ വന്ന ഒരു ഗവര്‍ണറും മുഹമ്മദ് ആരിഫ് ഖാന്റെ സമീപനം കാണിച്ചിട്ടില്ല.

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ആരിഫ് മുഹമ്മദ് ഖാന് ദീര്‍ഘായുസും ആരോഗ്യവും നല്ലബുദ്ധിയുമുണ്ടാവട്ടേയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലന്‍. ഇവിടെ കാണിച്ചത് പോലെ തന്നെ അദ്ദേഹം ബിഹാറിലും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുകള്‍ ഉപയോഗിക്കുമെന്ന് ആശിക്കുന്നതായും എകെ ബാലന്‍ പറഞ്ഞു.
കേരളത്തില്‍ വന്ന ഒരു ഗവര്‍ണറും മുഹമ്മദ് ആരിഫ് ഖാന്റെ സമീപനം കാണിച്ചിട്ടില്ല. ഗവര്‍ണര്‍ പോകുന്നതില്‍ ആകെ വിഷമമുണ്ടാവുക ബിജെപിക്കും തിരുവഞ്ചൂരിനെ പോലെ കോണ്‍ഗ്രസിലെ ചിലര്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു.