Connect with us

KERALA

സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത  സാബു തോമസിന്റെ മാതാവ് അന്തരിച്ചു.

Published

on

തൊടുപുഴ : കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരിൽ ത്രേസ്യാമ്മ(90) ആണ് മരിച്ചത്. ഒന്നര വർഷമായി സ്‌ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. സംസ്കാരം ഇന്നു വൈകിട്ട് നാലിന് സെന്റ് ജോർജ് പള്ളിയിൽ. 

അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ സമീപിച്ചത്. അത് ലഭിക്കാതെ വന്നതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തിരുന്നത്.


Continue Reading