Crime
തലസ്ഥാനത്തെ കോളേജിനുള്ളിൽ ഉടമയുടെ കത്തിക്കരിഞ്ഞ മൃതദേഹം

തിരുവനന്തപുരം: പി എ അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. കോളേജ് വളപ്പിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് ഇന്നുരാവിലെ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് വിവരം.
കെട്ടിടത്തിലെ ഹാളിലാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. താഹയുടെ കാർ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. മൊബൈൽ ഫോണും സമീപത്തുനിന്ന് കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. താഹയ്ക്ക് കടബാദ്ധ്യതയുള്ളതായി വിവരമുണ്ട്. കടം നൽകിയ പണം തിരികെ ആവശ്യപ്പെട്ട് ചിലർ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയതായി അയൽ വാസികൾ പറഞ്ഞു. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.