KERALA
വന്യമൃഗശല്യത്തിനെതിരായ വിപ്ലവം കേരളത്തില്‍ തുടങ്ങണമെന്ന് പി.വി അന്‍വര്‍

നിലമ്പൂര്‍: വന്യമൃഗശല്യത്തിനെതിരായ വിപ്ലവം കേരളത്തില്‍ തുടങ്ങണമെന്ന് പി.വി അന്‍വര്‍ എംഎല്‍എ. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഈ വിഷയം മാത്രംമതി. 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. സാധാരണക്കാരനായി അവര്‍ക്കൊപ്പം ഉണ്ടാകും. യുഡിഎഫ് നേതാക്കളെ കാണും. മുന്നണിയല്ല വിഷയം. മുന്നണിയെന്നാല്‍ ജനങ്ങളാണ്. ‘എന്നെ വിട്ടേക്കൂ. എംഎല്‍എസ്ഥാനം വേണ്ട. ജനങ്ങളുടെ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. മലയോര മേഖലയിലെ മുഴുവന്‍ ക്രൈസ്തവ സഭകളുമായും തിരുമേനിമാരുമായും സംസാരിക്കണം. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണമെന്നും പി.വി അന്‍വര്‍ ആവശ്യപ്പെട്ടു.