Connect with us

KERALA

ഇ.പി ജയരാജന്റെ ആത്മകഥാ  ചോര്‍ന്നതിന്റെ പേരില്‍ ഡി.സി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി അറസ്റ്റില്‍.

Published

on

കോട്ടയം: മുന്‍ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥാ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ ഡി.സി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എ.വി. ശ്രീകുമാർ അറസ്റ്റില്‍. കോട്ടയം ഈസ്റ്റ്‌പോലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതമെന്ന പേരില്‍ ആത്മകഥാ ഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പി.ഡി.എഫ് ഫയൽ പ്രചരിപ്പിച്ച സംഭവത്തില്‍ ഡി.സി. ബുക്സിനെതിരെ പോലീസ് നേരത്തെ കേസെടുത്തു. ഡി.സി. ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ് ഫയല്‍ ചെയ്തത്.

സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി. ബുക്‌സ് നേരത്തേ സസ്‌പെന്റ് ചെയ്തിരുന്നു.

Continue Reading