Connect with us

KERALA

ഒ രാജഗോപാലിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം

Published

on

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ രാജഗോപാലിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണ് ഒ രാജഗോപാലിനെതിരെ ഫേസ്ബുക്കില്‍ ബിജെപി പ്രവര്‍ത്തകരുടെ വിമര്‍ശനം.

രാജഗോപാലില്‍ നിന്നും ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ബിജെപിയില്‍ നില്‍ക്കുമ്പോള്‍ ആ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റു ചിലര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം നടത്തിയത്.

സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണമെന്നാണ് ഒരാള്‍ കമന്റ് ചെയ്്തിരിക്കുന്നത്. നിഷ്പക്ഷ സമീപനം കാണിക്കാനായിരുന്നെങ്കില്‍ തനിക്ക് സ്വതന്ത്രനായി മത്സരിച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാള്‍ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്.

പൊതു അഭിപ്രായം സിപിഎമ്മില്‍ ചേരണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യുമോ എന്ന് മറ്റൊരാള്‍ ചോദിച്ചു. ‘വഞ്ചകാ’, ‘സംസ്ഥാന ദ്രോഹി’ തുടങ്ങിയ പദപ്രയോഗങ്ങളാണ് ചിലര്‍ ഉപയോഗിച്ചിരിക്കുന്നത്. ബിജെപിയില്‍ ആകെ വകതിരുവുള്ള ഒരാളാണ് ഒ രാജഗോപാല്‍ എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിനിടെ ട്രോളന്മാരും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

Continue Reading