KERALA
എൻ്റെ പൊന്നേ :കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണ്ണ വില 60,000 കടന്നു

എൻ്റെ പൊന്നേ :കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണ്ണ വില 60,000 കടന്നു
കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 60,000 കടന്നു . ഇന്ന് ഒറ്റയടിക്ക് 600 രൂപ കയറി വില 60,200 രൂപയായി. 75 രൂപ ഉയർന്ന് 7,525 രൂപയാണ് ഗ്രാം വില. കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കുതിച്ച് സർവകാല റെക്കോർഡായ 6,205 രൂപയിലെത്തി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയിൽ തുടരുന്നു.