Connect with us

International

കേരള രാജ്യാന്തര ചലച്ചിത്രമേള തലശേരി ഉൾപ്പെടെ നാല് മേഖലകളിൽ നടക്കും

Published

on

തിരുവനന്തപുരം∙ ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 ന് തുടങ്ങും. കോവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലയിലെയും അഞ്ച് തിയേറ്ററുകളിൽ അഞ്ചുദിവസം പ്രദർശനങ്ങൾ നടത്തും.
തിയേറ്ററുകളിൽ 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം. റജിസ്ട്രേഷൻ അതാത് മേഖലകളിൽ നടക്കും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമായിരിക്കും മേളയിൽ പ്രവേശിപ്പിക്കുക. റജിസ്ട്രേഷന് 48 മണിക്കൂറിനിടെ ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റാണ് വേണ്ടത്.

Continue Reading