Connect with us

KERALA

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ഇവരുടെ ആദ്യത്തെ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. രണ്ട് മരണങ്ങളിലും അസ്വഭാവികതയെന്ന് പിതാവ്

Published

on

കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ കോട്ടപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. ഇതേതുടർന്ന് നിസാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചെന്ന് പിതാവ് പരാതിപ്പെട്ടു. ഇവരുടെ ആദ്യത്തെ കുട്ടി 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഈ സംഭവങ്ങൾ ഭാര്യ വീട്ടിൽ വച്ചായിരുന്നു. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നുമാണ് നിസാർ പരാതിയിൽ വ്യക്തമാക്കുന്നത്.

Continue Reading