Connect with us

Crime

സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍എ ടി എം കൗൺണ്ടർ കുത്തിത്തുറക്കാൻ ശ്രമിച്ച ബിരുദ വിദ്യാർത്ഥി പിടിയിൽ

Published

on

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവ് പാലത്തു എ ടിഎം കുത്തി തുറന്നു മോഷണത്തിന് ശ്രമം. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്.

ഹിറ്റാച്ചിയുടെ എടിഎം കുത്തിത്തുറക്കാന്‍ ആയിരുന്നു ശ്രമം. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്. എടിഎം കൗണ്ടറിനുള്ളില്‍ നിന്നും മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു.

പോളി ടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെറിയ ഗ്യാസ് കട്ടര്‍ അടക്കമുള്ളവ യുവാവില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.”

Continue Reading