Connect with us

NATIONAL

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു

Published

on

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. മകന്‍ അരവിന്ദ് സിങ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബൂട്ടാ സിങ് രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്. ബൂട്ടാസിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു

Continue Reading